
തിരുവനന്തപുരം: അമ്പലത്തറ പുതുക്കാട് വീട്ടിൽ കുമാറിന്റെയും സരളയുടെയും മകൻ ആദർശ് (കുട്ടു- 23) വാഹനാപകടത്തിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ലുലുമാളിനു സമീപത്തുവച്ച് ബൈക്കിൽ വരുകയായിരുന്ന ആദർശിനെ ഏതോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരി : അഭിരാമി. സഹോദരീഭർത്താവ്: അനിൽ രാജ്.