
കൊച്ചി: ആഗോള വിപണി ലക്ഷ്യമിട്ട് റോയൽ എൻഫീൽഡ് പുറത്തിറക്കിയ പുതുപുത്തൻ ഹിമാലയൻ സ്‌ക്രാം 411ന്റെ ബുക്കിംഗിനും ടെസ്‌റ്റ് ഡ്രൈവിനും ഇന്ത്യയിൽ തുടക്കമായി.
റോയൽ എൻഫീൽഡിന്റെ ആദ്യ 'എ.ഡി.വി ക്രോസ് ഓവർ" ആണിത്. യൂറോപ്പിലും ഏഷ്യാ-പസഫിക്കിലും ഈവർഷം മദ്ധ്യത്തോടെ സ്‌ക്രാം 411 എത്തും. മൂന്ന് വേരിയന്റുകളും ഏഴ് നിറഭേദങ്ങളുമാണ് സ്‌ക്രാം 411നുള്ളത്.
ഗ്രാഫൈറ്റ് റെഡ്, യെല്ലോ, ബ്ളൂ എന്നിവയ്ക്ക് 2.03 ലക്ഷം രൂപയും സ്‌കൈലൈൻ ബ്ളൂ, ബ്ളേസിംഗ് ബ്ളാക്ക് എന്നിവയ്ക്ക് 2.04 ലക്ഷം രൂപയും സ്‌ക്രാം 411 സിൽവർ സ്‌പിരിറ്റ്, വൈറ്റ് ഫ്ളെയിം എന്നിവയ്ക്ക് 2.08 ലക്ഷം രൂപയുമാണ് വില. 2016ൽ വിപണിയിലെത്തി തരംഗമായ ഹിമാലയനേക്കാൾ കൂടുതൽ മികവുകളാണ് സ്‌ക്രാം 411 അവകാശപ്പെടുന്നത്.
411 സി.സി., ഫ്യുവൽ ഇൻജക്‌റ്റഡ്, 4-സ്‌ട്രോക്ക്, എസ്.ഒ.എച്ച്.സി, എയർകൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. കരുത്ത് 24.3 ബി.എച്ച്.പി. ടോർക്ക് 32 എൻ.എം. ആകർഷക ലുക്ക്, മികച്ച റൈഡിംഗ് പൊസിഷൻ, മികവുറ്റ സസ്‌പെൻഷൻ, ഡ്യുവൽ ചാനൽ എ.ബി.എസ് എന്നിങ്ങനെ സ്‌ക്രാം 411ന് മികവുകൾ ധാരാളം.