benz

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വരെ വിലവർദ്ധന പ്രഖ്യാപിച്ച പ്രമുഖ ജർമ്മൻ ആഡംബര വാഹനനിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ്. അസംക്തൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് ഉത്പാദനച്ചെലവ് ഏറിയ പശ്ചാത്തലത്തിലാണിത്.
50,​000 രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ വർദ്ധനയാണ് വിവിധ മോഡലുകൾക്ക് ഉണ്ടാവുക. സാങ്കേതികമായി ഏറെ മുന്നിലുള്ള മോഡലുകളാണ് പുറത്തിറക്കുന്നതെന്നും വിലവർദ്ധന അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി.