
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് അശുപത്രിയിൽ നടത്തിയ എ.കെ.ജി അനുസ്മരണ യോഗവും രോഗികൾക്ക് ഉച്ചഭക്ഷണവിതരണവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കെ.ജി.എച്ച്.ഡി.എസ്.ഇ.യു ബ്രാഞ്ച് സെക്രട്ടറി പ്രമീത അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എച്ച്. ഇ.യു ജില്ലാ സെക്രട്ടറി അനിൽ മണക്കാട് സ്വാഗതം പറഞ്ഞു. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.ജയ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആർ.എം.ഒ ഡോ.പ്രിയ എന്നിവർ സംസാരിച്ചു. ഐ.സി.എച്ച് സംരക്ഷണ സമിതി ചെയർമാൻ സി.പി. അജിത്ത് കുമാർ നന്ദി പറഞ്ഞു.