bmw

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ എല്ലാ ശ്രേണികളിലും 3.5 ശതമാനം വരെ വിലവർദ്ധിപ്പിക്കാൻ പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ള്യുവിന്റെ തീരുമാനം. അസംസ്കൃതവസ്തുക്കളുടെ വില ഉയർന്ന സാഹചര്യത്തിലാണിത്.
ഇന്ത്യയിൽ നിർമ്മിച്ച്,​ ആഭ്യന്തര വിപണിയിൽ കമ്പനി വിറ്റഴിക്കുന്നത് 2 സീരീസ് ഗ്രാൻ കൂപ്പേ,​ 3 സീരീസ്,​ 3 സീരീസ് ലിമോസിൻ,​ എം 340ഐ.,​ 5 സീരീസ്,​ 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ,​ 7 സീരീസ്,​ എക്‌സ് 1,​ എക്‌സ് 3,​ എക്‌സ് 4,​ എക്‌സ് 5,​ എക്‌സ് 7,​ മിനി കൺട്രിമാൻ എന്നിവയാണ്.
8 സീരീസ് ഗ്രാൻ കൂപ്പേ,​ എക്‌സ് 6,​ ഇസഡ് 4,​ എം2 കോമ്പറ്റീഷൻ,​ എം5 കോമ്പറ്റീഷൻ,​ എം8 കൂപ്പേ,​ എക്‌സ് 3 എം.,​ എക്‌സ് 5 എം.,​ ഐ എക്‌സ് എന്നിവ നിർമ്മാണഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് അസംബിൾ ചെയ്‌തും വിറ്റഴിക്കുന്നു. ഇന്ത്യയിൽ ഹരിയാനയിലെ ഗുരുഗ്രാമാണ് കമ്പനിയുടെ ആസ്ഥാനം.