തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗവും സാംസ്കാരിക പ്രവർത്തകനുമായ ഡോ. കായംകുളം യൂനുസ് രചിച്ച ' ഹൃദയത്തിന്റെ കൊളുത്ത് ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 30ന് വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നടക്കും. കവി പ്രഭാവർമ്മ,​ നോവലിസ്റ്റ് ഡോ. ജോർജ്ജ് ഓണക്കൂറിന് ആദ്യപ്രതി കൈമാറും. ഡോ.എം.ആർ. തമ്പാൻ,​ ഇ.എം. നജീബ്,​ പി.വി. കൃഷ്ണൻ,​ ഗിരിജാ സേതുനാഥ്,​ എ. സുഹൈർ,​ എൽ.വി. ഹരികുമാർ,​ ഷാജി ജെയിംസ്,​ എം. ബാബുക്കുട്ടി,​ ഷാനവാസ് പോങ്ങനാട്,​ കായംകുളം യൂനുസ് എന്നിവർ സംസാരിക്കും.