തിരുവനന്തപുരം: തൊഴിൽവകുപ്പ് നൽകുന്ന തൊഴിൽ ശ്രേഷ്ഠാ പുരസ്കാരത്തിന് വിശ്വകർമ്മജരെ പരിഗണിക്കാത്തതിൽ സമസ്ത വിശ്വകർമ്മ സഭ സംസ്ഥാന കൗൺസിൽ പ്രതിഷേധിച്ചു.

സഭ സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് വിഷ്ണു ഹരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ പത്തനംതിട്ട, ട്രഷറർ എൽ. സുശീല കോട്ടയം, സുരേഷ് വഴയില, ഉണ്ണി കൃഷ്ണൻ പാലക്കാട്, ശശികല തങ്കച്ചി, മാഹിചന്ദ്രൻ, നേമം ഷാജി, ബാബു കഞ്ചിക്കോട്, കൊണ്ണിയൂർ ശ്രീകണ്ഠൻ, മണികണ്ഠൻ നേമം, സുരേഷ് പത്തനംതിട്ട, ശശി പാലക്കാട്, സുനിൽ മഠത്തിൽ എന്നിവർ സംസാരിച്ചു. തൊഴിൽ ശ്രേഷ്ഠാപുരസ്കാരത്തിൽ വിശ്വകർമ്മജരെ പരിഗണിക്കുന്നതിന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകും.