kseb

തിരുവനന്തപുരം: പണിമുടക്കിൽ ഭൂരിപക്ഷം ജീവനക്കാരും ഒരു വിഭാഗം ഒാഫീസർമാരും പങ്കെടുത്തുവെങ്കിലും വൈദ്യുതി വിതരണത്തെ ബാധിച്ചില്ലെന്ന് കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉദ്യോഗസ്ഥരിൽ 22.5 ശതമാനവും തൊഴിലാളികളിൽ 7.5 ശതമാനവുമാണ് ഹാജർ. അതേസമയം, വ്യാപകമായ മഴയെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ട എറണാകുളം, പെരുമ്പാവൂർ, കോട്ടയം, പാലാ സർക്കിളുകളിൽ സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളും ഉദ്യോഗസ്ഥരും സജീവമായി ഇടപെട്ട് വൈദ്യുതി പുനഃസ്ഥാപിച്ചു.

അനധികൃതമായി ഒരാഴ്ചയായി ജോലിയ്ക്ക് ഹാജരാകാതിരുന്ന, സെക്രട്ടേറിയറ്റ് ഉൾപ്പെടെയുളള പ്രധാന കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണച്ചുമതലയുള്ള എക്സിക്യുട്ടിവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തു.