dharna
രാസവള വില വർധനയ്‌ക്കെതിരെകേരള കർഷക സംഘം കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണസംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന :രാസവളങ്ങളുടെ വില വർദ്ധിപ്പിച്ചകേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌കേരള കർഷക സംഘത്തിന്റെനേതൃത്വത്തിൽ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.സമരം കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെൽകൃഷി, തെങ്ങ്, കമുക്, റബർ, മരച്ചീനി, കപ്പ തുടങ്ങിയവയ്ക്കുള്ള കൂട്ടുവളങ്ങൾക്കും വില ഉയർത്തി. രാസവള നിർമാണത്തിന്റെ അസംസ്‌കൃത വസ്തുക്കളായ അമോണിയ, സൾഫർ,റോക്ക്‌ഫോസ്‌ഫേറ്റ് എന്നിവയുടെ വിലയിൽ ഇതേ കാലയളവിൽ മൂന്നിരട്ടി വർധനയുണ്ടായി.ഇത് ഭാവിയിൽ വീണ്ടും വിലക്കയറ്റത്തിലേക്ക് നയിക്കും. അല്ലാത്തപക്ഷം വളം വിലവർദ്ധനയുടെ തോതനുസരിച്ച് സബ്‌സിഡി വിതരണം ചെയ്ത് കൃഷിക്കാരെകേന്ദ്രസർക്കാർ സഹായിക്കണം എന്നതാണ് കർഷകരുടെ ആവശ്യം.ജോയ്‌ജോർജ് അധ്യക്ഷനായി.മാത്യൂജോർജ് സ്വാഗതം ആശംസിച്ചു. സിപി എം കട്ടപ്പന ഏരിയ സെക്രട്ടറി വി .ആർ സജി,ടോമിജോർജ്, എം സി ബിജു, പി. ബി ഷാജി, വി .കെസോമൻ എന്നിവർ പ്രസംഗിച്ചു.