മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭ്യമുഖ്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പഞ്ചായത്ത് പരിധിയിലെ 18 വയസ് മുതൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ക്യാമ്പിൽ പരിശോധിക്കും. വ്യാഴാഴ്ച്ച രാവിലെ 10 മുതൽ 1 വരെ പാരീഷ് ഹാൾ (ടൗൺ പള്ളി) മുട്ടം, ശനിയാഴ്ച്ച രാവിലെ 10 മുതൽ 1 വരെ സെന്റ്: തോമസ് ഹൈസ്ക്കൂൾ തുടങ്ങനാട്, തിങ്കളാഴ്ച്ച രാവിലെ 10 മുതൽ 1 വരെ എള്ളുംപുറം പാരീഷ് ഹാൾ, വ്യാഴാഴ്ച്ച രാവിലെ 10 മുതൽ 1 വരെ മാത്തപ്പാറ അംഗൻവാടി എന്നിങ്ങനെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മുട്ടം പഞ്ചായത്ത്‌ വാർഡ്‌ മെമ്പർമാർ, ആശാ പ്രവർത്തകർ എന്നിവരെ സമീപിക്കുക.