കോളപ്ര: ചക്കളത്തുകാവ് ഉമാ മഹോശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കമാകും.ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന. നാളെ രാവിലെ 5. 30 ന് ഗണപതി ഹോമം, വൈകിട്ട് 4.30 ന് കുംഭകുട ഘോഷയാത്ര തുടർന്ന് തിരുമുമ്പിൽ പറവെയ്പ്പ്, 7 ന് കുംഭകുട അഭിഷേകം, തുടർന്ന് വിശേഷാൽ ദീപാരാധന.4 ന് രാവിലെ 5 ന് പളളിയുണർത്തൽ, 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7 ന് ഉഷപൂജ 9 ന് സർപ്പസന്നിധിയിൽ ബ്രഹ്മശ്രീ പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ, 9.30 ന് പു:ന പ്രതിഷ്ഠാദിന കലശം, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7 ന് അത്താഴപൂജ എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ,