മൂലമറ്റം: പ്രളയത്തിൽ തകർന്ന റോഡ് നവീകരിക്കാൻ രംഗത്തിറങ്ങി പഞ്ചായത്ത് മെമ്പർമാർ പ്രശംസ പിടിച്ച്പറ്റി. മണപ്പാടി - പുത്തേട് റോഡ് കഴിഞ്ഞ പ്രളയത്തിൽ തകർന്ന് റോഡിന്റെ വശങ്ങളിൽ ഒരാൾ താഴ്ചയുള്ള വലിയ ഗർത്തമായി മാറിയിരുന്നു. അറക്കുളം പഞ്ചായത്തിന്റെ കീഴിലുള്ളതാണ് ഈ റോഡ്. എന്നാൽ റോഡിന്റെ നവീകരണത്തിന് അധികൃതർ ആരും മുന്നോട്ട് വന്നില്ല. ഇതേ തുടർന്ന് പത്താം വാർഡ് മെമ്പർ എലിസബത്ത്, പതിനഞ്ചാം വാർഡ് മെമ്പർ ഓമന ജോൺസൺ എന്നിവരുടെ ശ്രമഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മക്ക്മണ്ണ് എത്തിച്ച് നൽകി. പിന്നീട് മാറ്റാരുടെയും സഹായം ഇല്ലാതെ കുഴികളിൽ മക്ക് കോരിയിട്ട് കുഴി നികത്തിയത് മെമ്പർമാർ തന്നെയാണ്. മ