തൊടുപുഴ:ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കുടിയേറ്റ കർഷകരുടെ പട്ടയത്തിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആയിരത്തിൽ പരം പട്ടയങ്ങൾ തയ്യാറാക്കി വിതരണം നടത്തിയ ഇടുക്കി തഹസിൽദാരുടെ സസ്‌പെൻഷൻ രാഷ്ട്രീയപ്രേരിതമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പറഞ്ഞു.

വർഷംതോറും നടക്കുന്ന പട്ടയമേള കളിലേക്ക് പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട്‌ജോലി ചെയ്തു സർക്കാരിന്റെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുവാൻ പ്രയത്‌നിക്കുന്ന റവന്യൂ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഈ നടപടി സർക്കാർ ഉടൻ പിൻവലിക്കണം.