reji

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് എന്റെ ഗ്രാമം സുന്ദര ഗ്രാമം കാമ്പയിയിനിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരത്തിൽപരം ഭവനങ്ങളിലേയ്ക്ക് ഉറവിട ജൈവ മാലിന്യ പരിപാലനത്തിനായുള്ള ബയോ പോട്ടുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, വിവിധ വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.