
ചെറുതോണി : ഇടുക്കി ജില്ലയിലെ ആദിവാസിക്കുടി കളിലെ ഏറ്റവും പ്രായം ചെന്ന ആദിവാസി മുത്തശ്ശി തേവിരാമൻ നൂറ്റിയാറാംവയസിൽ നിര്യാതയായി കരിമ്പൻമണിപ്പാറയിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. മരിക്കുന്നതു വരെ പ്രവർത്തനനിരതയായിരുന്നു പാട്ടിയമ്മ എന്നു നാട്ടുകാർ വിളിക്കുന്ന ആദിവാസി മുത്തശ്ശി .അഞ്ചു തലമുറയെ കാണാൻ ഭാഗ്യം ലഭിച്ച മുത്തശിക്ക് മക്കളും കൊച്ചുമക്കളുമായി 120 പേർ പിൻമുറക്കാരായുണ്ട്. വനത്തിൽ ജനിച്ച് കാട്ടു കിഴങ്ങും തേനും കാട്ടു മൃഗങ്ങളുടെ ഇറച്ചിയും ഭക്ഷിച്ച് കാട്ടിൽ ത്തന്നെയാണ് ജീവിച്ച്പോന്നത്.മന്നാൻ സമുദായത്തിൽ ജനിച്ച് കാട്ടിൽ വളർന്ന ഇവർക്ക് കാടിന്റെയും കാട്ടുമക്കളുടെയും ഭാഷയാണു വശം .കോഴിമല രാജാവാണ് ഇവരുടെ തലവൻ 25 വർഷം മുൻപ് ഭർത്താവ് രാമൻ മരിച്ചു . വർഷത്തിലൊരിക്കൽ നടക്കുന്ന കാലാവൂട്ട് മഹോത്സവത്തിലാണു് മക്കൾ മുതലുള്ള അഞ്ചു തലമുറ ഒന്നിച്ചു കൂടാറുള്ളത്. മക്കൾ: ലക്ഷമി, സുമതി, ലീല, തങ്കമ്മ, ഓമന, തങ്കപ്പൻ ചന്ദ്രൻ.