ചെറുതോണി : കഞ്ഞിക്കുഴിയിലെ പട്ടയ നടപടികൾ അട്ടിമറിക്കാൻ ചില ഗൂഡ ശക്തികൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നതായി കഞ്ഞിക്കുഴി കർഷക സംരക്ഷണ സമിതി. ഇടുക്കി തഹസിൽദാറുടെ സസ്‌പെൻഷൻ അതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് നേതാക്കളായ ബിജു പുരുഷോത്തമൻ ബിനു പുന്നയാർ എന്നിവർ പറഞ്ഞു
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കഞ്ഞിക്കുഴി വില്ലേജിലെ കർഷകർക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവ് ഇറങ്ങുന്നത്.
കുടിയേറ്റ കാലം മുതൽ ഇങ്ങോട്ട് ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവിടുത്തെ കർഷക സമൂഹം ജീവിച്ചുപോരുന്നത്.
കൃഷി ഭൂമി സർക്കാർ ഉത്തരവ് പ്രകാരം അളന്നു തിരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികൾ തുടരവേയാണ് ഇപ്പോൾ ഇടുക്കി തഹസിൽദാരെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നത്. എല്ലാ കർഷകർക്കും പട്ടയം നൽകുക എന്ന സർക്കാർ നയത്തെ അട്ടിമറിക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാപ്പകലില്ലാതെ ജോലിചെയ്യുന്ന ഇടുക്കി തഹസിൽദാർക്കും മറ്റ് റവന്യൂ ഉദ്യോഗസ്ഥന്മാർ ക്കെതിരെയുള്ള ആരോപണങ്ങൾ.
അഴിമതി നടത്തുന്നതിനു വേണ്ടി തങ്ങളുടെ ആജ്ഞകൾ അനുസരിക്കാത്ത തഹസിൽദാർക്കെതിരെ ഇവർ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. പട്ടയ അട്ടിമറി ശ്രമങ്ങൾക്കെതിരെ അതി ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.