road

പീരുമേട്: ദേശിയ പാത183 ൽ പട്ടു മല പള്ളിയുടെയും മൂക്കർത്താൻ വളവിനും ഇടയിലുള്ള ദേശിയ പാതയിൽ റോഡിന്റെ ഒരു വശം റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ ഗർത്തം രൂപപെട്ടു.കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായിരുന്ന ചെറിയ കുഴിയാണ് വലുതായി മാറിയത്. ഈ കുഴിയിൽ നിറയെ വേസ്റ്റ്കളും പ്ലാസ്റ്റിക്ക് കവറുകളും കൊണ്ട് നിറഞ്ഞിരിക്കയാണ്. സമീപത്ത് ജനവാസമില്ല. റോഡിന്റ ഒരു വശം ഹാരിസൻ മലയാളം പ്ലാന്റേഷന്റെ തേയില തോട്ടമാണ്. ദേശിയ പാതയിൽ റോഡ് ഇടിഞ് കുഴി രൂപപ്പെട്ട ഭാഗം ചെങ്കുത്തായ ഇറക്കമാണ്, റോഡിന്റെ വശത്ത് സംരക്ഷണഭിത്തി ഇല്ല എന്നത് റോഡ് ഇടിച്ചിലിന് വേഗം കൂടുന്നു. ദേശിയ റോഡ് വികസന അതോറിറ്റി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.