obit-alister

രാജകുമാരി: എറണാകുളത്ത് ഗുഡ്‌സ് ട്രയിനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. ഇടമറ്റം കൈമറ്റത്തിൽ ജോസിന്റെ മകൻ അലിസ്റ്റർ(21) ആണ് മരണമടഞ്ഞത്. കഴിഞ്ഞ 16നാണ് അലിസ്റ്ററിന് ഷോക്കേറ്റത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ അലിസ്റ്ററിന് ഗുഡ്‌സ് ട്രെയിനിൽ കയറിയപ്പോഴാണ് ഷോക്കേറ്റത്. ട്രയിനിൽ നിന്നും തെറിച്ചുവീണ അലിസ്റ്ററിനെ പോലീസ് ആദ്യം എറണാകുളത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു. ശാന്തമ്പാറ ഗവ.കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉന്നത പഠനം നടത്തി വരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് :മോളി, സഹോദരൻ: അലൻ .