defence

കുട്ടിക്കാനം: കേരള ഫയർ ആൻഡ് റെസ്‌ക്യൂ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കുട്ടിക്കാനം തേജസ് അനിമേഷൻ സെന്ററിൽ പാലിയേറ്റീവ് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി. ആരോഗ്യ വകുപ്പ് പാലിയേറ്റീവ് പരിചരണ ജില്ലാ പരിശീലന കേന്ദ്രമായ തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന പരിശീലനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. പ്രീതി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി നോഡൽ ഓഫീസർ ഡോ. മിനി മോഹൻ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എൻ. അജി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പാലിയേറ്റീവ് കെയർ ജില്ലാ കോ- ഓർഡിനേറ്റർ സിജോ വിജയൻ സ്വാഗതമാശംസിച്ചു. പീരുമേട് ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജഹാൻ നിർദ്ദേശങ്ങൾ നൽകി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സാബു ആശംസനേർന്നു. സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ എബി എൽദോ പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചു. ജില്ലാ പരിശീലകരായ തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ നേഴ്‌സിഗ് ഓഫീസർ പി.കെ. സുഹറാമ്മ, സ്റ്റാഫ് നഴ്‌സ് ജോസമി ലൂക്കോസ്, പ്രതാപ് ചന്ദ്രൻ, മിനി ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ തലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ സിവിൽ ഡിഫൻസ് യൂണിറ്റുകളിൽ നിന്നായി എഴുപതോളം അംഗങ്ങൾ പങ്കെടുത്തു.