pj-joseph

തൊടുപുഴ: ഇടതുമുന്നണിയിലേക്ക് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാനും എം.എൽ.എയുമായ പി.ജെ. ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോസഫിനെ ഇടതുമുന്നണിയിലെത്തിക്കാൻ ഒരു നീക്കവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.ജെ. ജോസഫ്. മുന്നണി മാറേണ്ട സാഹചര്യം നിലവിൽ കേരള കോൺഗ്രസിനില്ല. യു.ഡി.എഫിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ല. യു.ഡി.എഫിൽ സംതൃപ്തിയോടെയാണ് കേരള കോൺഗ്രസ് തുടരുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു.