നെടുങ്കണ്ടം :കുമളി മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറക്ക് സമീപം ഹൈഡ്രോളിക് ഓയിൽ റോഡിൽ പരന്നു. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ബൈക്ക് യാത്രികൻ അപകടസ്ഥ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ റോഡ് കഴുകി വൃത്തിയാക്കി. തിങ്കളാഴ്ച രാത്രിയിലാണ് റോഡിലേക്ക് ഓയിൽ പരന്നൊഴുകിയതെന്നാണ് നിഗമനം. തകരാറിലായ ജെസിബിയിൽ നിന്നും ഹൈഡ്രോളിക് ഓയിൽ റോഡിലേക്ക് ഒഴുകി. റോഡിൽ ഓയിൽ ഒഴുകിയതറിയാതെ എത്തിയ ഉടുമ്പൻചോല സ്വദേശി സതീഷ് കുമാറാണ് ബൈക്കുമായി വീണത്. അപകടത്തിൽ കൈയ്ക്ക് ഗുരുതര പരുക്കുമേറ്റു. മറ്റ് വാഹന യാത്രികർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയെന്ന് കണ്ടതോടെ സതീഷ് വിവരം നെടുങ്കണ്ടം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ റോഡ് ' കഴുകി വൃത്തിയാക്കി. ഉദ്യോഗസ്ഥരായ സി.ചന്ദ്രകാന്ത്, ജിബിൻ അഗസ്റ്റിൻ, ' അതുൽ, പ്രദിൻ മോഹൻ, പി.വി.ഷാജി, സിനോജ് രാജൻ എന്നിവരടങ്ങിയ സംഘമാണ് റോഡ് കഴുകി വൃത്തിയാക്കിയത്.