നെടുങ്കണ്ടം :വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. വെള്ളത്തൂവൽ വാര്യത്ത് പ്രഭാകരൻ (70) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും വഴക്കുണ്ടാക്കിയ പ്രഭാകരൻ ഇറങ്ങിപ്പോന്നു. അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളത്തൂവൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രഭാകരൻ ഉടുമ്പൻചോല മാൻകുത്തിമേട്ടിൽ എത്തിയെന്ന് കണ്ടെത്തി. ഉടുമ്പൻചോല പൊലീസ് എത്തി നടത്തിയ പരിശോധനയിൽ വിഷം കഴിച്ച് അവശനിലയിലായ പ്രഭാകരനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.