 
സ്വകാര്യ വ്യക്തി കൈയ്യേറി റോഡ് നിർമിച്ചതിനെ തുടർന്ന് വാർത്തയിൽ ഇടം പിടിച്ച കോടതി സമുച്ചയ ഭൂമി ജുഡിഷ്യൽ ഓഫീസർമാർ സന്ദർശിച്ചു.
പീരുമേട്ടിലെ കോടതി സമുച്ചയത്തിനായി വേർതിരിച്ചിട്ട 2 ഏക്കർ 47 സെന്റ് സ്ഥലത്താണ് ഏതാനും മാസങ്ങൾക്ക് മുൻപ് റോഡ് നിർമിക്കാൻ ശ്രമം നടന്നത്. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഭൂമി വേലി കെട്ടി തിരിക്കുകയും കേസ് എടുക്കുകയും ചെയ്തു. പീരുമേട് കോടതി സന്ദർശിക്കാനെത്തിയ ഇടുക്കിയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമനൊപ്പം ജില്ലാ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാറും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കെ.പി ജോയിയും ഉണ്ടായിരുന്നു. പീരുമേട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആർ കൃഷ്ണ പ്രഭൻ, ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുരജ് , ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഷൈൻ വർഗീസ്, സെക്രട്ടറി അഡ്വ. സ്റ്റീഫൻ ഐസക്ക് എന്നിവർ അനുഗമിച്ചു.