തേക്കടി : പതിനാലാമത് തേക്കടി പുഷ്പമേളയുടെപന്തലിന് കാൽനാട്ടൽ കുമളി കല്ലറക്കൽ ഗ്രൗണ്ടിൽ വാഴൂർ സോമൻ എം.എൽ.എ നിർഹിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ ശാന്തി ഷാജിമോൻ അദ്ധ്യക്ഷയായി. ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പമേളക്ക് ഏപ്രിൽ ഒന്നിന് തുടക്കമാകും ഇടുക്കിയിലേ ഏറ്റവും വലിയ പുഷ്പമേളയാണ് തേക്കടി പുഷ്പമേള. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം.സിദ്ദിഖ്, വിനോദ് ഗോപി, ജയമോൾ മനോജ്, സജി വെമ്പളളി, പി.ജെ. ടൈറ്റസ്, മജോ കാരി മുട്ടം, ബിജു ദാനിയേൽ, റോബിൻ കാരക്കാട്, പി.പി.റഹിം, ഷാജി, റെജി, പുഷ്‌ക്കരൻ എന്നിവർ സംസരിച്ചു.