മുള്ളരിങ്ങാട് : മുള്ളരിങ്ങാട് ശ്രീ ദുർഗ്ഗാദേവിക്ഷേത്രത്തിൽ നവകലശാഭിഷേകവും പൊങ്കാല മഹോത്സവവും 5,6,7 തിയതികളിൽ നടക്കും.ക്ഷേത്രംമേൽശാന്തി സുമിത് ചേർത്തലയുടെയും ക്ഷേത്രം ശാന്തി സുജിത് ശാന്തിയും വൈദിക ശ്രേഷ്ഠരും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാദിവസവും രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30 ന് നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, 6 ന് ഗണപതിഹോമം, നവകം, പഞ്ചഗവ്യം, , 9 ന് നവകലശാഭിഷേക പൂജ , 11 ന് ഉച്ചപൂജ , വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 5 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര, 7 ന് വിശേഷാൽ ഭഗവതിസേവ, 6ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര, 7 ന് രാവിലെ പതിവ് പൂജകൾ, 9 ന് പൊങ്കാല, അംശം അർപ്പിക്കൽ, 9.30ന് ഗാനാർച്ചന, 10 ന് പഞ്ചവിംശതി കലശപൂജ,11 ന് കലശാഭിഷേകം, 12 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര, 6.30 ന് വിശേഷാൽദീപാരാധന, സഹസ്രദീപക്കാഴ്ച, അത്താഴപൂജ, നട അടയ്ക്കൽ, ഡി.ജെ ചെണ്ടമേളം, രാത്രി 10.30 ന് ബാലെ യക്ഷനാരി