കോടിക്കുളം: ഏഴല്ലൂർ പ്ലാന്റേഷൻ ഭാഗത്ത് തീപടർന്നു. കാവുംപറമ്പിൽ മെജോ, മണി എന്നിവരുടെ 250 റബ്ബർ മരങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ടോടെ ഉണ്ടായ തീപ്പിടിത്തം രാത്രി എട്ടുമണിയോടെയാണ് അണച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ബാബു, പഞ്ചായത്തംഗം അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് തീയണച്ചത്. തൊടുപുഴയിൽ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും മലമുകളിയായതിനാൽ വാഹനം എത്താത്തതിനാൽ അവർക്ക് തീയണയ്ക്കാനായില്ല. നാട്ടുകാർ ഫയർ ലൈൻ തീർത്ത് തീ പടരുന്നത് തടയുകയായിരുന്നു.