കരിങ്കുന്നം: കോസ്‌മോ പൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
കവി വിഷ്ണു നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി ഹാളിൽ നടന്ന പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. ടി.ജെ. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സുനിൽ തോമസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ജി ദിനകർ സ്വാഗതവും ലൈബ്രറി ഭാരവാഹി റെജി പി. തോമസ് നന്ദിയും പറഞ്ഞു.