
വണ്ടിപ്പെരിയാർ: എസ്.എൻ.ഡി.പി യോഗം പെരിയാർ ടൗൺ ശാഖാ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും വണ്ടിപ്പെരിയാർ മോഹനം ആഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, കൗൺസിലർമാരായ പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, വിനോദ് ശിവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ഗോപിനാഥൻ (പ്രസിഡന്റ്) പി.ഡി. മോഹനൻ (വൈസ് പ്രസിഡന്റ്), പി. നളിനാക്ഷൻ (സെക്രട്ടറി), ജി. ദിലീപ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും തിരഞ്ഞെടുത്തു.