കരിക്കിൻ മേട് :ശ്രീ ഭദ്രാ ദേവി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം ഇന്ന് മുതൽ മാർച്ച് 7 വരെ നടക്കുമെന്ന് 42 93ാം നമ്പർ കരിക്കിൻ മേട് ശാഖാ യോഗം പ്രസിഡന്റ് ജനാർദ്ദനൻ കുളങ്ങരയിൽ സെക്രട്ടറി പി എസ് സജി എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ 6 ന് ഗണപതി ഹോമം, 10 ന് തൃക്കൊടയേറ്റ്
10.30 നു് ക്ഷേത്ര ചുറ്റുമതിൽ സമർപ്പണം.ചുറ്റുമതിൽ നിർമ്മിച്ചു നൽകിയ ഷാജി മോൻ ചെന്നാപ്പാറയെ എസ്. എൻ. ഡി.പി.യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ആദരിക്കും.ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്
4, 5 ദിവസങ്ങളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10.15 ന് ക്ഷേത്രത്തിൽ അങ്കി സമർപ്പണം നടത്തിയ ധർമ്മരാജൻ പാറയ്ക്കലിനെ യൂണിയൻ പ്രസിഡൻറ്റ്

പി.രാജൻ ആദരിക്കും.7ന് തിങ്കളാഴ്ച രാവിലെ ഗണപതഹോമം പ്രഭാത പൂജ തുടർന്ന് കലശ പൂജ വൈകിട്ട് 6.15 ന് ദീപാരാധനയോടു കൂടി ഉത്സവം സമാപിക്കും.ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പാറക്കടവ് അന്നപൂർണേശ്വരി ഗുരുകുല അചാര്യൻ കുമാരൻ തന്ത്രി,ക്ഷേത്രം മേൽശാന്തി എൻ.എൻ ഗോപാലൻ ശാന്തികൾ പ്രജീഷ് ശാന്തി ജഗദീഷ് ശാന്തി എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു