തൊടുപുഴ: യുക്രെയിനുമേൽ കഴിഞ്ഞ ഒരാഴ്ചയായി റഷ്യ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ തൊടുപുഴയിൽ യുദ്ധവിരുദ്ധസമ്മേളനം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ഈപ്പച്ചൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സിബി സി. മാത്യു, പി.ടി. വർഗീസ് എന്നിവർ സംസാരിച്ചു.