പീരുമേട്:പീരുമേട് താലൂക്കിലെ വിവിധ ബാങ്കുകളിൽ (സ്റ്റേറ്റ് ബാങ്ക്, യുണിയൻ ബാങ്ക്, ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക്) നിന്ന് വായ്പകൾ എടുത്ത്, കുടിശികയായി റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ഇളവുകളോടെ കടം വീട്ടുന്നതിന് അവസരം നൽകുന്നു. മാർച്ച് 10ന് പീരുമേട് താലൂക്കാഫീസിൽ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് പരമാവധി ഇളവുകൾ നേടാൻ അവസരമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9447023597 എന്ന നമ്പരിൽ ബന്ധപ്പെടുക.