കുമളി : ചോറ്റു പാറ മുരുകൻ കോവിൽ നിവാസികൾക്ക് കൂടി വെളളം എത്തിച്ചു. ഗ്രാമപഞ്ചായത്തിന്റെ 3.5 ലക്ഷം രൂപയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നാലു ലക്ഷം രൂപയും കൊണ്ട് പൂർത്തിയാക്കിയ കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചയത്ത് അംഗം ഷാജി പൈനേടത്ത് നിർവഹിച്ചു. വാർഡ് അംഗം ഷൈലജ ഹൈദ്രാസ് അദ്ധ്യക്ഷയായിരുന്നു. കുഴൽ കിണർ നിർമ്മിച്ച് അതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കടുത്ത ശുദ്ധ ജലക്ഷാമം നേരിടുന്ന പ്രദേശമാണ് മുരുകൻ കോവിൽ പ്രദേശം.