ksspu

തൊടുപുഴ : ഇടപാടുകാരുടെ തിരക്ക്‌കൊണ്ട് നട്ടം തിരിയുന്ന തൊടുപുഴ സബ് ട്രഷറിയിൽ തിരക്ക് കുറയ്ക്കാനായി സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ടോക്കൺ മെഷീനും ഡിസ്‌പ്ലേ ബോർഡും സ്ഥാപിച്ചു. കെ.എസ്.എസ്.പി.യു.തൊടുപുഴ ടൗൺ, തൊടുപുഴ, ഇളംദേശം ബ്ലോക്ക് കമ്മറ്റികൾ ചേർന്നാണ് അരലക്ഷം രൂപ മുടക്കി മെഷീൻ സ്ഥാപിച്ചത്.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി.ട്രഷറി ഓഫീസിന്റെ ആദ്യ വാതിലിന് സമീപം സ്ഥാപിച്ചിരിക്കുന്ന ടോക്കൺ മെഷീന്റെ ബട്ടണിൽ വിരലമർത്തിയാൽ ലഭിയ്ക്കുന്ന ടോക്കണുമായി പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ വിശ്രമിച്ച് ഡിസ്‌പ്ലേ ബോർഡിൽ ടോക്കൺ നമ്പർ തെളിഞ്ഞാൽ അകത്ത് കയറി ഇടപാട് നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ ട്രഷറി ഓഫീസർ വി. ഒ.രാജീവ്, സബ്ട്രഷറി ഓഫീസർ, കെ.എൻ. തങ്കച്ചൻ, കെ.എസ്.എസ്.പി.യു നേതാക്കളായ റ്റി. ചെല്ലപ്പൻ, എം.ജെ. മേരി, എൻ.പി. പ്രഭാകരൻ നായർ, എം.കെ.ഗോപാല പിള്ള , സി.എസ്.ശശീന്ദ്രൻ , എ.എൻ.ചന്ദ്രബാബു എൻ.കെ. പീതാംബരൻ, കെ.ആർ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.