obitdon

മുട്ടം: തുടങ്ങാനാട് വലിയകുന്നേൽ ബിനോയി ജോസഫ് -ജിഷ ദമ്പതികളുടെ മകൻ ഡോൺ ബിനോയിയെ (ഒന്നര വയസ് ) ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. കുട്ടിയുടെ വെല്ല്യമ്മയാണ് വീടിന്റെ പുറക് വശത്ത് മുറ്റത്തുള്ള ബക്കറ്റിലെ വെള്ളത്തിൽ തലയും മുഖവും മുങ്ങിയ നിലയിൽ ഡോണിനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാവും അയൽ വാസികളും ഉടൻ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ കുട്ടികൾക്കുള്ള വെന്റിലേറ്റർ സൗകര്യം കുറവായതിനെ തുടർന്ന് കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചക്ക് മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടം നടത്തി ഇന്ന് വീട്ടിൽ എത്തിക്കും. സഹോദരങ്ങൾ ബിബിൻ, ഡെൽന, ഡിയോണ.