നെടുങ്കണ്ടം :പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ രാജിവെച്ചു. പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജിയെന്ന് വിജി അനിൽകുമാർ പറഞ്ഞു. ധാരണ പ്രകാരമുള്ള 14 മാസം പൂർത്തിയായി. ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. കേരള കോൺഗ്രസ് എമ്മിലെ ജോയമ്മ എബ്രഹം വൈസ് പ്രസിഡന്റാകും.