fire

കട്ടപ്പന : കൽതൊട്ടി ചൂരപ്പൊയ്കയിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ സ്ഥലത്ത് തീ പടർന്ന് നാശനഷ്ടം.ഇന്നലെ രാവിലെ 11 ഓടെയാണ് ചൂരപൊയ്കമേട്ടിൽ കൃഷിയിടത്തിൽ തീ പടർന്ന് പിടിച്ചത്. സമീപ വാസികൾ റോഡരികിലിട്ട് പ്ലാസ്റ്റിക് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ ഇവിടെ നിന്നാകാം പുരയിടത്തലേയ്ക്ക് തീ പടർന്നത് എന്നാണ് നിഗമനം.രണ്ടരയേക്കറോളം സ്ഥലം പൂർണ്ണമായും അഗ്‌നിക്കിരയായി.ഇതിൽ ഉണ്ടായിരുന്ന ഏലവും,വാഴയും,ജാതി മരങ്ങളും കത്തി നശിച്ചിട്ടുണ്ട്.കുടിവെള്ള പദ്ധതിയുടെ ഹോസുകളും അഗ്‌നിക്കിരയായി.പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സ്ഥലത്തെത്തി
തീ കെടുത്തിയത്. ഫയർഫോഴ്‌സും സ്ഥലത്തെത്തി കൂടുൽ സ്ഥലങ്ങളിലേയ്ക്ക് പടരാതെ തീ അണച്ചു.
കനത്ത വെയിലും, കാറ്റുമുള്ളപ്പോൾ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകുന്നുണ്ട്.