നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ് സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ്.പി.സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡ് കമാന്റർ അതുൽ സാബു, അലീഷാ ഷാജൻ, പ്ലാറ്റൂൺ ലീഡർമാരായ എബിസൺ ജോർജ്ജ്, അഞ്ജനാ മധു എന്നിവർ പരേഡിന് നേതൃത്വം നൽകി. നെടുങ്കണ്ടം സി.ഐ ബിനു ബി.എസ്, സബ് ഇൻസ്‌പെക്ടർമാരായ അജയകുമാർ ജി, അബ്ദുൾ റസാഖ്, എ.ഇ.ഒ സരേഷ് കുമാർ, സ്‌കൂൾ അസി. മാനേജർ ഫാ. ഫെസ്റ്റിൻ കുഴിപ്പള്ളി, പ്രിൻസിപ്പാൾ ഫാ. ജോൺ ചേനംചിറയിൽ, പി.ടി.എ പ്രസിഡന്റ് റോയി കരിംതകര തുടങ്ങിയവർ അഭിവാദ്യം സ്വീകരിച്ചു.