നെടുങ്കണ്ടം: വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം ഏരിയ കമ്മിറ്റിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'കുരുതിക്കളമല്ല റോഡ്' ബോധവൽക്കരണ ക്യാമ്പയിൻ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ധനേഷ് കുമാർ അദ്ധ്യക്ഷനായി.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സൂരജ്, പ്രദീപ്, സമിതി യൂണിറ്റ് പ്രസിഡന്റ് നൗഷാദ് ആലുംമൂട്ടിൽ സിപി എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി സി അനിൽ സമിതി കമ്മിറ്റി അംഗം തമ്പി സുകുമാരൻ എസ് എസ് ചന്ദ്രൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നജ്മ സജു, ലേഖ ത്യാഗരാജൻ ട്രഷറർ എ പി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.