വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിച്ചു. അറുപത്തിരണ്ടാം മൈൽ, വാളാടി, ചുരക്കുളം, എന്നിവിടങ്ങളിൽ നിന്നും ഘോഷയാത്രയായി എത്തിയ ഭക്തൻമാർ വണ്ടി പ്പെരിയാർ ടൗണിൽ ഒത്തുചേർന്നു. ഘോഷയാത്ര, കാവടി അഭിഷേകം അമ്മൻ കുടം അഭിഷേകം എന്നിവയും ഉണ്ടായിരുന്നു. രാവിലെ മുതൽ പ്രത്യേക പൂജയുംഅന്നദാനവും നടത്തി.ക്ഷേത്രം മേൽശാന്തി ജയശങ്കർ പി. നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.കെ.രാജു.റ്റി.സി. ബിനുമോൻ,ഗോപാലകൃഷ്ണൻ, മാരിയപ്പൻ പശു മല, എന്നിവർ നേതൃത്വം നല്കി.