
കുടയത്തൂർ: കൈപ്പയിയിൽ തീപിടിച്ച് രണ്ടേക്കറോളം കൃഷിഭൂമി കത്തിനശിച്ചു. റബ്ബർ, വാഴ, കുരുമുളക്, കുടിവെള്ള പൈപ്പ്‌ലൈൻ എന്നിവ കത്തി നശിച്ചു. ഗവ: എൽ പി സ്കൂളിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കൂത്താട്ടുകുളം സ്വദേശി രാജേഷ് കോഴിക്കാട്ടിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോയുടെ നേതൃത്വത്തിൽ പ്രദേശവാസികളും മൂലമറ്റം അഗ്നിശമന സേനാംഗങ്ങളും കൂടി തീ അണച്ചു.