രാജകുമാരി: പൂപ്പാറയിൽ ഒരു കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. പൂപ്പാറ സ്വദേശി വർഗീസ് ആരോഗ്യ ദാസാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.ഇ ഷൈബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിനേഷ് സി എസ് ,അസ്സീസ് കെ.എസ്, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ സിജിമോൻ കെ എൻ ,രാമകൃഷ്ണൻ , നാസർ പി വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. .