kadannel


• വെട്ടിമാറ്റുന്നതിനിടയിൽ മാദ്ധ്യമ പ്രവർത്തകനും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കടന്നൽ ആക്രമണം


കട്ടപ്പന : നിർദ്ദിഷ്ഠ മലയോര ഹൈവേയുടെ ഭാഗമായ കക്കാട്ടുകടയിൽ വൻമരം റോഡിലേയ്ക്ക് പതിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നിരുന്ന വലിയ മരം കടപുഴകി വീണത്. ഈ സമയം വാഹനങ്ങൾ കടന്ന് പോകാതെ ഇരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.ബസുകളും ചരക്ക് ലോറികളുമടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന പാതയാണ് ഇത്. നാട്ടുകാർ മരം മുറിച്ച് മാറ്റുവാൻ നോക്കിയെങ്കിലും ശ്രമം വിഫലമായി. തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതംപുന:സ്ഥാപിച്ചത്.കടപുഴകി വീണ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകിയത് പരിഭ്രാന്തി പരത്തി.വാർത്ത റിപ്പാർട്ട് ചെയ്യാൻ വന്ന പ്രാദേശിക മാദ്ധ്യമ പ്രവർത്തകൻ അമൽ നിർമ്മലനും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആര്യാനന്ദ മുരളിയ്ക്കുംഹോം ഗാർഡ് സദാനന്ദനും കടന്നലിന്റെ കുത്തേറ്റു. മരം വീണതിനെ തുടർന്ന് അരമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.