കരിമണ്ണൂർ: സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് ഒരു സംഘം ഗുണ്ടകൾ ആക്രമിച്ച് കാലും കൈയും തല്ലിയൊടിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ യഥാർത്ഥ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു, പ്രതഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ബേബി തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.പി. കൃഷ്ണൻ, സിബി ദാമോദരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റിൻ, നേതാക്കളായ എ.എൻ. ദിലീപ് കുമാർ, സിജി വാഴയിൽ, ടോമി മാത്യു, പി.പി. ജോസ്, പി.എം. ഐസക്, സുശീല ചന്ദ്രൻ, ഷനോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.