ചെറുതോണി: കോൺഗ്രസിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. തോപ്രാംകുടിയിൽ നടന്ന പൊതു യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇടതു പക്ഷത്തോടൊപ്പം അണി ചേർന്ന വാത്തികുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസിനും ചടങ്ങിൽ സ്വീകരണം നൽകി. കേരളാ കോൺഗ്രസ് നേതാവ് ബേബി കാഞ്ഞിരത്താൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.കെ. പ്രിയൻ, കെ.ജെ. സെബാസ്റ്റ്യൻ, കെ.യു. വിനു, ഇ.എൻ. ചന്ദ്രൻ, കെ.എ. അലി, ആതിര രാഹുൽ, ജയ്‌മോൻ ജേക്കബ്, കെ.ആർ. സജീവ്, ഷൈൻ തോമസ്, സെലിൻ കുഴിഞ്ഞാലിൽ എന്നിവർ സംസാരിച്ചു.