കുടയത്തൂർ: കൈപ്പയിൽ തീപിടിച്ചു. രണ്ടേക്കറോളം കൃഷിഭൂമി കത്തിനശിച്ചു. റബ്ബർ, വാഴ, കുടിവെള്ള പൈപ്പ്‌ലൈൻ എന്നിവ കത്തി നശിച്ചു. ഗവ. എൽ പി സ്കൂളിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. കൂത്താട്ടുകുളം സ്വദേശി രാജേഷ്, മുത്തുമുഖത്ത് ചിന്നമ്മ എന്നിവരുടെ പുരയിടമാണ് കത്തിനശിച്ചത്. സിനിമാ നടൻ ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നുമാണ് തീ പടർന്നത്.ഈ സ്ഥലം കന്നാര കൃഷിക്കായി പാട്ടത്തിന് നൽകിയതാണ്. സ്ഥലം ഒരുക്കുന്നതിനായി ചപ്പുചവറുകൾ തീയിട്ടപ്പോൾ തീ സമീപ പ്രദേശത്തേക്ക് വ്യാപിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളും മൂലമറ്റം അഗ്നിശമന സേനാംഗങ്ങളും കൂടിയാണ് തീ അണച്ചത്.