ഇടുക്കി: സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ബ്ലോക്ക് തല ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പിന് ഇന്ന് തുടക്കമാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഭിന്നശേഷികാർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഇന്ന് ഇളംദേശം, തൊടുപുഴ ബ്ലോക്കുകളിലെ ഭിന്നശേഷികാർക്കായി മുട്ടം റൈഫിൾ ക്ലബിൽ ക്യാമ്പ് സംഘടിപ്പിക്കും. നാലിന് പീരുമേട് എസ്.എം.എസ് ഹാളിലും ഏഴിന് അടിമാലി, ദേവികുളം ബ്ലോക്കുകളിലെ മെഡിക്കൽ ക്യാമ്പ് മൂന്നാർ പഞ്ചായത്ത് ഹാളിലും നടത്തും. ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളുടെ മെഡിക്കൽ ക്യാമ്പ് എട്ടിന് ചെറുതോണി ടൗൺ ഹാളിലും നടക്കും. രാവിലെ 10 മുതലാണ് പരിശോധന ആരംഭിക്കുന്നത്.