നെടുങ്കണ്ടം: കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സെ എസ് ടൂ ലൈഫ്, നോ ടൂ ഡ്രഗ്ഡ് എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ നെടുങ്കണ്ടം കോൺഫിഡൻസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനിൽ നടന്നു. സിവിൽ പൊലീസ് ഓഫീസർ ഷാനു വാഹിദ് ബോധവത്ക്കരണ ക്ലാസുകൾ നയിച്ചു. പഞ്ചായത്തംഗം എം.എസ്.മഹേശ്വരൻ, കോളേജ് മാനേജിംഗ് ഡയറക്ടർ അഡ്വ.ശിവരാമസിൻഹ, ആഷ ഷിജോ എന്നിവർ പ്രസംഗിച്ചു.