കരിക്കിൻ മേട് :ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവം ആരംഭിച്ചു ഉത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം മേൽശാന്തി എൻ എൻ ഗോപാലൻ ശാന്തി തൃക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
പ്രജീഷ് ശാന്തി , ജഗദീഷ് ശാന്തി എന്നിവർ കാർത്മികത്വം വഹിച്ചു.
ക്ഷേത്രത്തിന് ചുറ്റുമതിൽ നിർമ്മിച്ച് സമർപ്പിച്ച ഷാജിമോൻ ചെന്നാപ്പാറയെ എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ആദരിച്ചു.ഭക്ത ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവുത്സവത്തിൽ പങ്കെടുക്കണമെന്ന് ശാഖായോഗം പ്രസിഡന്റ് ജനാർദ്ദനൻ കുളങ്ങരയിൽ സെക്രട്ടറി പി എസ് സജി എന്നിവർ അറിയിച്ചു.