തൊടുപുഴ: കേ സംസ്ഥാന ചെറുകിട റൈസ് ഫ്‌ളവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ്‌ഫോമ) സംസ്ഥാന സമ്മേളനം ഞായറാഴ്ച്ച മൂന്നാർ പഞ്ചായത്ത് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒൻപതിന് ആരംഭിക്കുന്ന സമ്മേളനം മുൻ മന്ത്രി എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി. എസ്. അൻവർ അദ്ധ്യക്ഷത വഹിക്കും.അഡ്വ. എ. രാജ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. സമാപനം സമ്മേളനം അഡ്വ. ഡീൻകുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ്. ശ്രീലാൽ, ട്രഷറർ കെ. സി. ബാബു തുടങ്ങിയവർ പ്രസംഗിക്കും.600 പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. റേഷൻ കടകളിൽ ഗോതമ്പ് നിർത്തലാക്കി പകരം ആട്ടയാക്കി നൽകാനുള്ള സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന്കെസ്‌ഫോമ സമ്മേളനത്തിൽ ആവശ്യപ്പെടും.
പത്രസമ്മേളനത്തിൽ കെസ്‌ഫോമ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ബി.എം. അൻസാർ അടിമാലി, ഇടുക്കി ജില്ലാപ്രസിഡന്റ് തങ്കച്ചൻ കരിങ്കുന്നം,എറണാകുളം ജില്ലാ പ്രസിഡന്റ് എം.എസ്. ഉദയൻ,സംസ്ഥാന കൗൺസിൽ അംഗം ജിജോ കുരുവിള എല്ലക്കൽ,തൊടുപുഴ താലൂക്ക് ട്രഷറർ കരീം ഇടവെട്ടി എന്നിവർ പങ്കെടുത്തു.