മൂലമറ്റം :ഗണപതി അമ്പലത്തിന് സമീപം കാലവർഷക്കെടുതിയിൽ തകർന്ന പാലം പുനർനിർമ്മിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു.മൂലമറ്റം -വാഗമൺ സ്റ്റേറ്റ് ഹൈവേയുടെ ബൈപാസ്സ് ആക്കി മാറ്റാവുന്നതാണ്. റോഡും പാലവും പൂർത്തീകരിച്ചാൽ വാഹന ആധിക്യം മൂലംമൂലമറ്റം ഐ. എച്ച്. ഇ. പി സ്‌കൂളിന് ചേർന്നുള്ള റോഡിൽ വിദ്യാർത്ഥികൾക്കും കായിക താരങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കഴിയും.ഇതിനായി അമ്പലം റോഡ് വീതി കൂട്ടിയും പാലം പുനർനിർമ്മിച്ചും സഞ്ചാരയോഗ്യമാക്കിയാൽ വിനോദ സഞ്ചാരി ളടക്കം ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ആശ്രമം റോഡിൽ ഉപയോഗിച്ചിരുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള ഇരുമ്പ് പാലം താൽക്കാലികമായി ഉപയോഗിച്ചാൽ യാത്രക്കാർക്ക് കടന്ന് പോകാൻ സാധിക്കും. പിന്നീട് കോൺക്രിറ്റ് പാലം നിർമ്മിച്ച് വാഹനഗതാകഗതം സാധ്യമാക്കണമെന്നും ബിജെപി ആവിശ്യപ്പെട്ടു.
ബിജെപി അറക്കുളം പഞ്ചാ. കമ്മറ്റി പ്രസി.എം.കെ.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.എം.ജി.ഗോപാലകൃഷ്ണൻ, പി.വി.സൗമ്യ, പി.കെ.അജീഷ്, രാജി രതീഷ്, ഉത്രാടം കണ്ണൻ, കെ.പി.മധുസൂധനൻ, വി.ആർ.ജയകുമാർ, കെ.എം ശങ്കരൻകുട്ടി, എസ്.ഹരികൃഷ്ണൻ, എസ്.സതീഷ് എന്നിവർ സംസാരിച്ചു.